രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബംഗലൂരുവില്‍

ബംഗലൂരു: പൊതുഗതാഗത രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് മറ്റൊരു ചരിത്രനേട്ടം. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയകര്ണ്ടീഷന്ബസ് ബംഗലൂരുവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ആദ്യബസ് യാത്ര ഉദ്ഘാടനം ചെയ്തത്.
അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്ട്രോളും സംയുക്തമായി 3 മാസത്തെ പരീക്ഷണ ഓട്ടമാണ് രാജ്യത്തെ ഐ.ടി തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്. മജസ്റ്റികില്‍ നിന്നും കാഡുഗൊഡി വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 6 സര്‍വീസുകളാണുള്ളത്.
കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് പുറമെ ഉട്യോപ്യാ ഓട്ടോമേഷന്‍ കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ പ്രസന്ന ദേശ്മുഖും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആറുമണിക്കൂര്‍ വരെ ചാര്‍ജ് നില്ക്കുന്ന നാലുബാറ്ററികളാണ് ബസിലുള്ളത്. 250 കിലോമീറ്റര്‍ വരെ ഇതുവഴി ഓടാം.18,000 കിലോഗ്രാം ഭാരമുള്ള ഈ ബസിന് മണിക്കൂറില്‍ 96 കിലോമീറ്റര്‍വരെയാണ് പരമാവധി വേഗത.
െ്രെഡവര്ക്കുള്പ്പെടെ 31 സീറ്റാണ് ബസിലുള്ളത്. ഓട്ടോമൊബൈല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നേരത്തെ തന്നെ ബസ് സര്‍വീസിന് ബിഎംടിസിക്ക് അനുമതി നല്‍കിയിരുന്നു. വോള്‍വോ ബസില്‍ ഈടാക്കുന്ന നിരക്കാണ് ഇലക്ട്രിക് ബസ് യാത്രക്കും ഈടാക്കുക. സ്റ്റോപ്പുകളുടെ വിവരങ്ങള്‍ നല്കാന് എല്‍ഇഡി ഡിസ്പ്ലേയും ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ അനൗണ്‍സ്മെന്റും ഉണ്ട്.
സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ അത്യാന്താധുനിക സാങ്കേതിക വിദ്യകളാണ് ബി.വൈ.ഡി കെ9 സീരീസ് ഇലക്ട്രിക് ബസിലുള്ളത്. ചൈനയില്‍ ഇത്തരം 300ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സിംഗപൂരിലും മലേഷ്യയിലും വിജയകരമായ ശേഷമാണ് ഇന്ത്യയിലേക്കും ഇലക്ട്രിക് ബസുകള്‍ എത്തുന്നത്. സൗരോര്‍ജ്ജം വഴിയും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാവും എന്നതാണ് മറ്റൊരു പ്രത്യേകത. 2 കോടി രൂപയാണ് ബസിന്റെ വില.
– See more at: http://www.asianetnews.tv/technology/article.php?article=7504_first-electric-bus-in-bangalore#sthash.iBV8sItZ.dpuf