ഖലീഫ ഉമറിന്റെ ഭരണമാതൃക പിന്തുടരാന്‍ ശ്രമിക്കും – കെജ്രിവാള്‍
– daily desk
Posted On: 6/15/2015 9:24:55 AM
– daily desk
Posted On: 6/15/2015 9:24:55 AM

ന്യൂഡല്‍ഹി: ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറുല്‍ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാന്‍ ശ്രമിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യാ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്കിടെ അത്വീഖ സിദ്ദീഖി എന്ന വിദ്യാര്‍ത്ഥി ഖലീഫ ഉമറുല്‍ ഖത്താബിന്റെ ഭരണത്തെ കുറിച്ചുള്ള പുസ്തകം ഉപഹാരമായി നല്‍കിയപ്പോഴായിരുന്നു കെജ്രിവാള്‍ മനസു തുറന്നത്.’ ഖലീഫ ഉമറിന്റെ ഭരണം എന്നെ ആഴത്തില്‍ സ്വാധീനിച്ച ഒന്നാണ്, ജനങ്ങളുടെ നന്മക്കായി അദ്ദേഹത്തിന്റെ ഭരണ മാതൃക പിന്തുടരാന്‍ ശ്രമിക്കും- കെജ്രിവാള്‍ പറഞ്ഞു.
ഇന്ത്യ-ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സെന്ററും നോബല്‍ എജുക്കേഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പച്ചത്. പരിപാടിയില്‍ ഡല്‍ഹിയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം ഇതുപോലുള്ള പരിപാടികള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുമെന്നും അറിയിച്ചു.