ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം

ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം അമ്മാര്‍ കിഴുപറമ്പ് പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ചരക്ക് കൊണ്ടുപോവുന്ന പായക്കപ്പലില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്ന് അറബ് മരുഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ളവണ്ടി കയറി വന്നവരെ ഒരു അറബി പോലിസും വെടിവച്ചുകൊന്നതായോ കല്‍തുറുങ്കിലടച്ച് തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. അതിര്‍ത്തി കടന്നെത്തിയ വിദേശികളെ…


ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം

അമ്മാര്‍ കിഴുപറമ്പ്

പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ചരക്ക്
കൊണ്ടുപോവുന്ന പായക്കപ്പലില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി
ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി
ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്ന് അറബ് മരുഭൂമിയില്‍
ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട്
പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ളവണ്ടി
കയറി വന്നവരെ ഒരു അറബി പോലിസും വെടിവച്ചുകൊന്നതായോ കല്‍തുറുങ്കിലടച്ച്
തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. അതിര്‍ത്തി കടന്നെത്തിയ
വിദേശികളെ സഹോദരന്മാരായി കണ്ട് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചലച്ചിത്രം പ്രവാസചരിത്രത്തിന്റെ
താഴ്‌വേരുകള്‍ തേടി അല്‍പ്പമെങ്കിലും സഞ്ചരിക്കാന്‍
പ്രേരിപ്പിക്കുന്നുണ്ട്.
പൊട്ട് തൊട്ട്, തലമറയ്ക്കാതെ വന്നിറങ്ങിയ
പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്‌പോര്‍ട്ട് പരിശോധികയായ വനിത
ക്രൂരമായാണ് നോക്കുന്നത്. ദേഷ്യത്തോടെ പാസ്‌പോര്‍ട്ടില്‍ സീല്‍
പതിക്കുന്നു. ചിത്രത്തിലുടനീളം അറബികളെ പെണ്ണുപിടിയന്മാരും ക്രൂരന്മാരുമായി
ചിത്രീകരിക്കുകയാണ്. കാവ്യാ മാധവന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയ
കഥാപാത്രമാണ് അശ്വതി. അറബിവീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെയാണ് ഗദ്ദാമ
എന്നു വിളിക്കുന്നത്. ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നത് ഗള്‍ഫിലെ
സ്ത്രീതൊഴിലാളികളുടെ ദുരിതപര്‍വമാണ് (അത്തരമൊരു ശ്രമം
ചിത്രത്തിലില്ലെങ്കിലും). കുറഞ്ഞ വേതനത്തിന് അടിമകളെപ്പോലെ അറബിവീട്ടില്‍
ജീവിക്കേണ്ടിവരുന്ന സ്ത്രീതൊഴിലാളികളുടെ ദൈന്യതയിലേക്കാണ് കാമറ
കടന്നുചെല്ലുന്നതെങ്കിലും ചിത്രം ആ വിഷയത്തേക്കാള്‍ സംസാരിക്കുന്നത് അറബ്
ജനതയെക്കുറിച്ചാണ്. അശ്വതിയെന്ന മലയാളി അമുസ്‌ലിം പെണ്‍കുട്ടിയുടെ
പാസ്‌പോര്‍ട്ട് സൗദി എയര്‍പോര്‍ട്ടില്‍ വച്ചു പരിശോധിക്കുന്ന രംഗത്തോടെയാണ്
ചിത്രം ആരംഭിക്കുന്നത്.

ചിത്രത്തിലൊരിടത്തും അറബികളെ വെറുതെവിട്ടിട്ടില്ല കമല്‍. മലയാളി ഡ്രൈവറും
ഇന്തോനീസ്യക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതറിഞ്ഞതോടെയാണ്
അറബി പീഡനമുറകള്‍ ആരംഭിച്ചത്. ആ വീട്ടില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്
അശ്വതിയുടെ അറിവോടെയാണെന്നു പറഞ്ഞ് കഥാനായികയുടെ നേരെ അറബിയും കുടുംബവും
തിരിയുന്നു. തന്റെ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കിയ ജീവനക്കാരെ
പോലിസിലേല്‍പ്പിക്കാതെ അറബി ബെല്‍റ്റ് കൊണ്ട് അടിക്കുന്നു. വീട്ടിലുള്ള
മന്ദബുദ്ധിയായ അറബി ചെറുക്കനാവട്ടെ കിട്ടുന്നിടത്തുവച്ചെല്ലാം അശ്വതിയെ
ദേഹോപദ്രവമേല്‍പ്പിക്കുന്നു. 65 പിന്നിട്ട കിളവന്‍ അറബിപോലും
ലൈംഗികചുവയോടെയാണ് അവളെ നോക്കുന്നത്. സഹികെട്ട് വീട്ടില്‍ നിന്ന്
ഒളിച്ചോടുന്ന അശ്വതി ഏറെനാളത്തെ അലച്ചിലിനൊടുവില്‍ എത്തിപ്പെടുന്നതും
അറബികളുടെ കൈകളില്‍. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ
വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമിലെത്തിക്കുന്നു. അന്നു രാത്രി അവളെ
ശാരീരികമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. മലയാളി ആട്ടിടയന്റെയും
ഡ്രൈവറുടെയും അവസരോചിത ഇടപെടലാണ് ആ കാമഭ്രാന്തന്മാരില്‍ നിന്ന് അശ്വതിയെ
രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയന്‍ ഇതിന്റെ പേരില്‍ ക്രൂരമായി
പീഡിപ്പിക്കപ്പെടുന്നു. മണ്‍വെട്ടി കൊണ്ട് അവര്‍ ബഷീറിനെ
അടിച്ചുകൊല്ലുന്നു. ഇങ്ങനെ ചിത്രത്തിലുടനീളം അറബി എന്ന വില്ലന്‍
നിറഞ്ഞുനില്‍ക്കുന്നു. സിനി


3 responses to “ഗദ്ദാമ : അറബിയെ വില്ലനാക്കി ഒരു മലയാള ചിത്രം”

  1. mohammadali Avatar

    kamal ithinu mumpum ingane cheithitundu for ex;gazal…….

  2. raman Avatar
    raman

    veruthe oronnum ezhutharuth,pravasajeevithinte kaypuneer ariyatheyanu ningal samsarikkunnath.a/c roomil irunnu chinthikkumbol exchange rate maathrame orma varukayullu,athu ningalude kuttam alla,sarasari malayali 400 dhm ivide work cheyyunnundu.maasam rs 5000 ayakkan pattathavar,

    aaaaaaaaaa charector ningalude kudumbathile orangam anennu maathram karuthuka.cinema oru art anu athil varghiyatha kaanaruth,athum keralathil ninnum oraal.its my request.

    1. Mohamed Iqbal Pallipurath Avatar

      You said
      “pravasajeevithinte kaypuneer ariyatheyanu ningal samsarikkunnath”
      njan KSA il work cheythittunde 8 maasam….
      athu ishtappedanjittu njan ningale pole karanju kondirunnilla ….
      Poda pulle ennu paranju joli arabiyude mughathekkerinjittu thirichchu ponnu….
      Andi kku urappundengi angine cheythittu thirichchu vaada

Leave a Reply

Related Posts